കണ്ണൂരില്‍ യൂത്ത് കോൺഗ്രസ് നേതാവിന് നേർക്ക് ആർഎസ്എസ് അക്രമം ; ഗുരുതരപരിക്ക്

Jaihind News Bureau
Wednesday, January 27, 2021

കണ്ണൂർ : പന്ന്യന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവിന് നേർക്ക് ആർഎസ്എസ് അക്രമം. യൂത്ത് കോൺഗ്രസ് മണ്ഡലം
പ്രസിഡന്‍റ്  എൻ.കെ സുബീഷിനെ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു. പന്ന്യന്നൂർ കൂർമ്പക്കാവിന് സമീപം ഷുഹൈബ് രക്തസാക്ഷിത്വ ദിനാചരണത്തിന്‍റെ  ഭാഗമായി പോസ്റ്റർ പതിക്കുന്നതിനിടെയായിരുന്നു മർദ്ദനം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുബീഷിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർഎസ്എസ് പ്രവർത്തകരായ അനീഷ് പി., കെ.അശ്വിൻ ചന്ദ്രൻ , ശ്രീഹരി, ജിഗീഷ്, കേളോത്ത് ശബരി എന്നിവർ ചേർന്നാണ് സുബീഷിനെ ആക്രമിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.