മഞ്ചേരിയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു

മലപ്പുറം മഞ്ചേരിയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. മഞ്ചേരി പയ്യനാട് സ്വദേശി അർജുനാണ് വെട്ടേറ്റത്. കയ്യിനും കാലിനും വെട്ടേറ്റ അർജുനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം.മഞ്ചേരി പയ്യനാട്ടെ ബസ് സ്റ്റോപ്പിലിരിക്കുമ്പോഴാണ് ബൈക്കിലെത്തിയ  സംഘം അർജുനെ വെട്ടിയത്.രണ്ട് ബൈക്കുകളിലായെത്തിയ നാലുപേരായിന്നു ആക്രമണം നടത്തിയത്. തോളെല്ലിനും, കാലിനും,വാരിയെല്ലിനും ആണ് വെട്ടേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥലത്ത് പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്. സംഭവത്തിന് പിന്നിൽ എസ്.ഡി.പി.ഐ ആണെന്ന് ആർ.എസ്.എസ് ആരോപിച്ചു.

https://youtu.be/4-xD9AZrKmw

ManjeriRSS
Comments (0)
Add Comment