പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച കോളേജ് വിദ്യാർത്ഥികൾക്ക് നേരെ ആർ.എസ്.എസ്-എബിവിപി പ്രവർത്തകരുടെ അക്രമം

Jaihind News Bureau
Wednesday, December 18, 2019

കണ്ണൂർ മമ്പറത്ത് പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച കോളേജ് വിദ്യാർത്ഥികൾക്ക് നേരെ ആർ.എസ്.എസ്-എബിവിപി പ്രവർത്തകരുടെ അക്രമം. അക്രമത്തിൽ 6 വിദ്യാർത്ഥികൾക്ക് പരിക്ക്. പോലീസ് നോക്കിനിൽക്കെയായിരുന്നു. വിദ്യാർത്ഥികൾക്ക് നേരെ അക്രമം നടന്നത്.

മമ്പറം ഇന്ദിരാഗാന്ധി കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് അക്രമം നടന്നത്. പൗരത്വ ബില്ലിൽ പ്രതിഷേധിച്ച് ഉച്ചയ്ക്ക് മമ്പറം ടൗണിലേക്ക് പ്രകടനം നടത്തിയ വിദ്യാർത്ഥികളെ ആർ.എസ്.എസ് – എബിവിപി പ്രവർത്തകർ അക്രമിക്കുകയായിരുന്നു. പ്രതിഷേധ പ്രകടനം നടത്തുകയായിരുന്ന വിദ്യാർത്ഥികൾക്ക് നേരെ കല്ലും കുപ്പിയും  വലിച്ച് എറിയുകയും മാരകായുധങ്ങൾ കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.

അപ്രതീക്ഷിത കല്ലേറിനെ തുടർന്ന് വിദ്യാർത്ഥികൾ ചിതറി ഓടി. പൊലീസിന്‍റെ സാന്നിധ്യത്തിലാണ് ആർ.എസ്.എസ് പ്രവർത്തകരുടെ അക്രമം

സംഘർഷത്തെ തുടർന്ന് കണ്ണൂർ – കൂത്ത്പറമ്പ് റൂട്ടിൽ ഗതാഗതം സ്തംഭിച്ചു. ആർഎസ്എസ് പ്രവർത്തകരുടെ കല്ലേറിൽ മമ്പറത്തെ വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ പറ്റി. അക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

https://youtu.be/pK8sXJ-uNXY