ലെജൻഡ്സ് ടെന്നിസ് ലീഗ്: റോയൽ ഡെക്കാൻ ടസ്‌കേഴ്‌സ് ടീമിന്‍റെ ലോഗോയും ജേഴ്സിയും പ്രകാശനം ചെയ്തു

Jaihind Webdesk
Thursday, January 18, 2024

 

തിരുവനന്തപുരം: ഡൽഹിയിൽ നടക്കുന്ന ലെജൻഡ്സ് ടെന്നിസ് ലീഗിൽ പങ്കെടുക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ ടീമായ റോയൽ ഡെക്കാൻ ടസ്‌കേഴ്‌സ് ടീമിന്‍റെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു. ദേശീയ ടെന്നിസ് ടൂർണമെന്‍റ് വിജയികളായ വിശാഖ് വി.എസ്., ഹരീഷ് ഹരിദാസ് എന്നിവരാണ് ടീം ഉടമകളും കളിക്കാരും.

ലോഗോ പ്രകാശനം തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യ വർമയും ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ. ബി. ഗോവിന്ദനും ചേർന്ന് നിർവഹിച്ചു. ടീം ജേഴ്‌സി പ്രകാശനം ലോർഡ്‌സ് ആശുപത്രി ചെയർമാൻ ഡോ. കെ.പി. ഹരിദാസ്, സ്ട്രാഗാ ഗ്രൂപ്പ് ഡയറക്ടർ വേണുകുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു. ഡിജിറ്റൽ മീഡിയ റിലീസ് എസ്ഐ പ്രോപ്പർട്ടീസ് ഡയറക്ടർ രഘുചന്ദ്രൻ നായർ നിർവഹിച്ചു.