റോട്ടറി ക്ലബ് ഓഫ് ക്വീന്‍സിറ്റിയുടെ ബോധവത്ക്കരണ ക്ലാസ്‌

Jaihind Webdesk
Saturday, October 14, 2023

അന്താരാഷ്ട്ര ബാലികദിനത്തോട് അനുബന്ധിച്ച് റോട്ടറി ക്ലബ് ഓഫ് ക്വീന്‍സിറ്റി, വെണ്ണല ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ മാനസികാരോഗ്യം, ലൈംഗികാതിക്രമം, സൈബര്‍ ദുരുപയോഗം, കൗമാരപ്രശ്നങ്ങള്‍, ആര്‍ത്തവ ശുചിത്വം എന്നീ വിഷയങ്ങളില്‍ ബോധവത്കരണ സെഷന്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ മുന്‍ പ്രസിഡന്റ് ബേബി തോമസ് അധ്യക്ഷത വഹിച്ചു. സീനിയര്‍ സൈക്യാട്രിസ്റ്റ് ഡോ.നീത എസ്, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഗൈനക്കോളജിസ്റ്റും പ്രസവചികിത്സാവിദഗ്ധയുമായ ഡോ.മേരി സൈമണ്‍ എന്നിവര്‍ ഇന്നത്തെ തലമുറയിലെ കൗമാരക്കാര്‍ നേരിടുന്ന വിവിധ ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചു. റോട്ടറി ഗവര്‍ണര്‍ പ്രതിനിധി ബാലചന്ദ്രന്‍, സ്ത്രീ ശാക്തീകരണത്തിനായുള്ള റോട്ടറി ജില്ലാ ചെയര്‍ അനു ഇന്ദിര എന്നിവര്‍ പങ്കെടുത്തു. സ്‌കൂളിന് തുടര്‍ച്ചയായി പിന്തുണ നല്‍കുന്ന റോട്ടറി ക്വീന്‍സിറ്റി ക്ലബ്ബിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുരേഷ് ബാബു നന്ദി പറഞ്ഞു. ക്ലബ്ബ് സെക്രട്ടറി പിജിആര്‍ നായര്‍ നന്ദി പറഞ്ഞു.