ഞങ്ങള്‍ക്ക് ഫുഡ്ബോളില്‍ മാത്രമല്ല ചെസ്സിലുമുണ്ട് പിടി; വൈറലായി റോണോ-മെസ്സി ചിത്രം

Jaihind Webdesk
Sunday, November 20, 2022

ഖത്തറിൽ പന്തുരുളാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ആരാധകരെ ആവശേത്തിലാക്കി സൂപ്പർ താരങ്ങളായ ലിയോണൽ മെസിയും ക്രിസ്റ്റ്യാനോയും റൊണാൾഡോയും. ഒരു വ്യത്യാസം എന്തെന്നാൽ കാൽപന്തുമായല്ല ഇരുവരും എത്തിയിരിക്കുന്നത്. ഒരു ചെസ്ബോർഡിനപ്പുറവും ഇപ്പുറവുമാണ് ഇരുവരുമെന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.

വിജയം ഒരു മാനസിക നിലയാണ് എന്ന കുറിപ്പോടെ ക്രിസ്റ്റ്യാനോയാണ് ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്.

സൗദിയ്ക്കെതിരെയാണ് അർജന്‍റീനയുടെ ആദ്യ മൽസരം. റൊണാൾഡോയുടെ പോർച്ചുഗലിന് നവംബർ 24നാണ് ആദ്യമൽസരം.