കൃപേഷിന്റെയും ശരത്‌ലാലിന്റെയും സഹോദരിമാരുടെ തുടര്‍പഠനത്തിന് റോജി എം. ജോണ്‍ എം.എല്‍.എ 2.5 ലക്ഷം രൂപ വീതം നല്‍കും

Jaihind Webdesk
Thursday, February 21, 2019

കാസര്‍കോട് പെരിയയില്‍ സി.പി.എമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തിന് സഹായവുമായി റോജി എം. ജോണ്‍ എം.എല്‍.എ. കഴിഞ്ഞദിവസം ഇവരുടെ വീടുകള്‍ എം.എല്‍.എ സന്ദര്‍ശിച്ചിരുന്നു. കൊല്ലപ്പെട്ട യുവാക്കളുടെ സഹോദരിമാരായ പ്ലസ് ടുവിന് പഠിക്കുന്ന കൃഷ്ണപ്രിയക്കും എം.കോമിന് പഠിക്കുന്ന അമൃതയ്ക്കും തുടര്‍പഠനത്തിനായി 2.5 ലക്ഷം രൂപ വീതം നല്‍കുമെന്നാണ് റോജി എം.ജോണ്‍ എം.എല്‍.എ പ്രഖ്യാപിച്ചത്.
റോജി.എം.ജോണ്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കാസറഗോഡ് മൃഗീയമായി കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ ഇന്നലെ സന്ദര്‍ശിച്ചു. കൂടുതല്‍ സമയം ആ അച്ചനമ്മമാരുടെയും സഹോദരങ്ങളുടെയും അടുത്ത് നില്‍ക്കാന്‍ സാധിച്ചില്ല. ഹൃദയഭേദകമായിരുന്നു ആ നിമിഷങ്ങള്‍.

എന്തിനാണ് ഇരുവരെയും കൊന്നതെന്ന് വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും മനസ്സിലാകുന്നില്ല. അതും അയല്‍പക്കത്ത് ഉള്ള വ്യക്തികള്‍ തന്നെ കൊലപാതകത്തിന് പിന്നില്‍. കൊല്ലണമെങ്കില്‍ തന്നെ ഇത്ര പൈശാചികമായി വെട്ടി നുറുക്കണൊ? മനസാക്ഷി ഉള്ള ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ക്രൂരത.

എന്തായാലും, കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങളുടെ സംരക്ഷണം നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാധിത്വമാണ്. ഇവരുടെ സഹോദരിമാര്‍, +2 ന് പഠിക്കുന്ന കൃഷ്ണപ്രിയക്കും, ങഇീാ ന് പഠിക്കുന്ന അമൃതക്കും തുടര്‍ പഠനത്തിനായി 2.5 ലക്ഷം രൂപ വീതം നല്‍കും. മനുഷ്യസ്‌നേഹികളായ ചില സുഹൃത്തുക്കള്‍ സഹായിക്കാന്‍ തയ്യാറായിട്ടുണ്ട്. കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങളുടെ ‘അതിജീവന’ത്തിന് ഒരു കൈത്താങ്ങ്.