PATHANAMTHITTA| കോന്നി പയ്യനാമണ്ണില്‍ പാറമട ഇടിഞ്ഞ് അപകടം; ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറക്കല്ലുകള്‍ വീണു; രണ്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

Jaihind News Bureau
Monday, July 7, 2025

പത്തനംതിട്ട കോന്നി പയ്യനാമണ്ണില്‍ പാറമട ഇടിഞ്ഞ് അപകടം. ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറക്കല്ലുകള്‍ ഇടിഞ്ഞു വീഴുകയായിരുന്നു. രണ്ടു തൊഴിലാളികള്‍ പാറക്കല്ലുകള്‍ക്കിടയില്‍ കുടുങ്ങി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

ഹിറ്റാച്ചി ഓപ്പറേറ്ററും സഹായിയുമാണ് പാറക്കല്ലുകള്‍ക്കിടയില്‍ കുടുങ്ങിയത്. പാറമടയില്‍ ജോലി നടക്കുന്നതിനിടെ, മുകളില്‍ നിന്നും പാറ അടര്‍ന്ന് ഹിറ്റാച്ചിക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഹിറ്റാച്ചി പാറക്കല്ലുകള്‍ക്കിടയില്‍ മൂടിപ്പോയ നിലയിലാണ്.

ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം. ഒഡീഷ സ്വദേശികളായ മഹാദേവ്, അജയ് റായ് എന്നിവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. പാറക്കല്ലുകള്‍ ഇടയ്ക്കിടെ അടര്‍ന്നുവീഴുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്. കോന്നി പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്.