കൊല്ലത്ത് കളിത്തോക്ക് ചൂണ്ടി കവർച്ച; യുവാക്കള്‍ അറസ്റ്റില്‍

Saturday, October 14, 2023

 

കൊല്ലം: കളിത്തോക്ക് ചൂണ്ടി കൊല്ലം കരുനാഗപ്പള്ളിയിലെ ധനകാര്യ സ്ഥാപനത്തിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെടുത്ത യുവാക്കൾ അറസ്റ്റിൽ. കരുനാഗപ്പള്ളി, തൊടിയൂർ സ്വദേശികളായ അനസ്, അൽ അമീൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കളിത്തോക്ക് ഉപയോഗിച്ചാണ് ജീവനക്കാരിയെ ഭീഷണിപ്പെടുത്തി ഇവർ സ്വർണ്ണവും പണവും കവർന്നത്. ഇരുവരും മാസ്കും ഹെൽമറ്റും ധരിച്ച് സ്കൂട്ടറിൽ എത്തിയായിരുന്നു കവർച്ച നടത്തിയത്. സൈബർ സെല്ലിൻ്റെ സഹായത്തോടെ 200ഓളം നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്.