വയനാട്ടിൽ ഹൈവേ കവർച്ച സംഘം പിടിയിൽ. പിടിയിലായത് തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 14 അംഘ കവർച്ചാസംഘം. മൈസൂരുവിൽ നിന്നും സ്വർണം വിറ്റ് മടങ്ങുകയായിരുന്ന യുവാക്കളുടെ വാഹനം പിന്തുടർന്നാണ് സംഘം കഴിഞ്ഞ ദിവസം കവർച്ച നടത്തിയത്. മുട്ടിൽ പരിയാരം സ്വദേശികളാണ് കവർച്ചക്കിരയായത്.
മൈസൂരുവിൽ നിന്നും സ്വർണ്ണം വിറ്റ് മടങ്ങുകയായിരുന്ന വയനാട് സ്വദേശികൾ കഴിഞ്ഞ ദിവസം കവർച്ചക്ക് ഇരയാവുകയായിരുന്നു. മാരകായുധങ്ങളുമായെത്തിയ 15 അംഗ സംഘമാണ് ഹൈവേയിൽ വെച്ച് ആക്രമിച്ച് പണം കവർന്നത്.ഏതാണ്ട് 17 ലക്ഷം രൂപയോളം കവർച്ച ചെയ്യപ്പെട്ടതായാണ് വിവരം.യുവാക്കളുടെ വാഹനത്തെ പിന്തുടർന്ന സംഘം മീനങ്ങാടി കുട്ടിരായീന്‍ പാലത്തിനടുത്ത് ദേശീയപാതയിൽ വച്ചാണ് കവർച്ച നടത്തിയത്. സംഭവത്തിൽ തൃശ്ശൂർ സ്വദേശികളായ സജിത്ത് (33)നിഷാദ് (27 ) വിഷ്ണു (സലിം അബ്ദുല്ല ) ( 2 7 )വിപിൻ ( അപ്പൂസ് ) (26) ജിജോഷ് (42)റിജോ( 30 ) ദിലി( 27 )രാഹുൽ ( 28 )നിതീഷ് (29 )അഭിലാഷ് (32) സായൂജ് (28 )സുധാകരൻ ( 39) തുടങ്ങി 14 പേരെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ പ്രതികളുടെ അറസ്റ്റ് വരുംദിവസങ്ങളിൽ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
മീനങ്ങാടി സി ഐ അബ്ദുൽ ശരീഫും സംഘവും വൈത്തിരി സി ഐയും സംഘവും ചേർന്നാണ് വിവിധ സ്ഥലങ്ങളിൽ നിന്നും പ്രതികളെ പിടികൂടിയത്. രാത്രി ഒമ്പത് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തിയതാണ് ജില്ലാ പോലീസ് മേധാവി അറിയിച്ചു.രേഖകളില്ലാതെ പണവുമായി സഞ്ചരിക്കുന്നവരെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്.
പിടിയിലായ മോഷണ സംഘത്തിനെതിരെ സമാന രീതിയില്‍ കവര്‍ച്ച നടത്തിയതിന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് ..തൃശൂർ ജില്ലയിലും മറ്റും സമാനമായ നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായവർ.പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും