പൊലീസിനെ വെട്ടിച്ച് മോഷണക്കേസ് പ്രതികള്‍ വിലങ്ങുമായി കടന്നു; തെരച്ചില്‍ തുടരുന്നു

Jaihind News Bureau
Sunday, September 28, 2025

കൊല്ലത്ത് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രണ്ട് പ്രതികള്‍ ചാടിപ്പോയി. കൈ വിലങ്ങുമായാണ് ഇവര്‍ രക്ഷപ്പെട്ടത്. നെടുമങ്ങാട് സ്വദേശി സൈതലവി വഞ്ചിയൂര്‍ സ്വദേശി അയ്യൂബ് ഖാന്‍ എന്നിവരാണ് രക്ഷപ്പെട്ടത്. പാലോട് പോലീസ് സ്റ്റേഷനിലെ മോഷണകേസ് പ്രതികളാണ് ഇവര്‍.

തെളിവെടുപ്പ് കഴിഞ്ഞ് കൊണ്ട് വരുമ്പോഴാണ് ഇവര്‍ ചാടിപോയത്. കൊല്ലം കടയ്ക്കലില്‍ ചുണ്ട ചെറുകുളത്തിന് സമീപം എത്തിയപ്പോള്‍ മൂത്രമൊഴിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. വാഹനം നിര്‍ത്തി പുറത്തിറക്കിയപ്പോള്‍ ഓടി പോവുകയായിരുന്നു. പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.