കൊല്ലം: ദേശീയപാതയില്‍ ഓച്ചിറയില്‍ കെഎസ്ആര്‍ടിസി ബസ്സും ജീപ്പും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ഓച്ചിറ വലിയകുളങ്ങര ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രിയിലായിരുന്നു അപകടം. തേവലക്കര സ്വദേശി പ്രിന്‍സ്, മക്കളായ അതുല്‍, അല്‍ക്ക എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ ചികിത്സയിലാണ്.
പ്രിന്‍സും കുടുംബവും സഞ്ചരിച്ച താര്‍ ജീപ്പാണ് കെഎസ്ആര്‍ടിസി ബസ്സുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. അപകടവിവരം അറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രിന്‍സിനെയും മക്കളെയും രക്ഷിക്കാനായില്ല.