വടകരയില്‍ ആര്‍എംപി പ്രവര്‍ത്തകന്‍റെ വീടിന് നേരെ ആക്രമണം; പിന്നില്‍ സിപിഎമ്മെന്ന് ആർഎംപി

Jaihind Webdesk
Wednesday, July 28, 2021

 

കോഴിക്കോട് : വടകരയില്‍ ആർഎംപി പ്രവർത്തകന്‍റെ വീടിന് നേരെ ആക്രമണം. ഏറാമല പഞ്ചായത്ത് മെമ്പർ ജി രതീഷിന്‍റെ വീടിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. വീടിന്‍റെ ജനൽ ചില്ലുകൾ അക്രമികള്‍ അടിച്ചു തകർത്തു. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് ആര്‍എംപി ആരോപിച്ചു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്ആര്‍എംപി നേതാക്കള്‍ക്കും ടിപി ചന്ദ്രശേഖരന്‍റെ മകനും എതിരെ വധഭീഷണി മുഴക്കി ഊമക്കത്ത് വന്നത്. ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണുവിനേയും ടി.പിയുടെ മകൻ നന്ദുവിനേയും വധിക്കുമെന്നായിരുന്നു ഭീഷണി. ചാനൽ ചർച്ചയിൽ ഷംസീറിനെതിരെ ഒന്നും പറയരുതെന്നും ടിപിയുടെ മകന്‍റെ തല പൂക്കുല പോലെ ചിതറിക്കുമെന്നും കത്തിലുണ്ടായിരുന്നു.കെ.കെ രമ എംഎല്‍എയുടെ ഓഫീസ് വിലാസത്തിലാണ് ഭീഷണിക്കത്ത് എത്തിയത്.