ആര്‍.എല്‍.വി. രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി, കീഴടങ്ങാന്‍ നിർദ്ദേശം

Jaihind Webdesk
Monday, June 10, 2024

 

തിരുവനന്തപുരം: നർത്തകന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന കേസിൽ നർത്തകി സത്യഭാമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒരാഴ്ചയ്ക്കുള്ളില്‍ കേസ് പരിഗണിക്കുന്ന നെടുമങ്ങാട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കീഴടങ്ങാന്‍ ഹൈക്കോടതി നിർദ്ദേശിച്ചു.  അന്നേദിവസം തന്നെ കീഴ് കോടതി ജാമ്യാപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചു.  നേരത്തെ കേസ് പരിഗണിച്ച നെടുമങ്ങാട് പട്ടിക ജാതി – പട്ടിക വർഗ പ്രത്യേക കോടതി മുൻ‌കൂർ ജാമ്യം തള്ളിയിരുന്നു.

ആ‍ർ.എൽ.വി. രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ആർ.എൽ.വി. രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കൻ്റോണ്‍മെൻ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്ക്കെതിരെ ചുമത്തിയത്.