രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത അഭിനന്ദന ഫോൺ വിളിയുടെ സന്തോഷത്തില്‍ റിൻസിയും കുടുംബവും

Jaihind News Bureau
Friday, November 13, 2020

രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത അഭിനന്ദന ഫോൺ വിളി വന്ന സന്തോഷത്തിലാണ് കേരള മെഡിക്കൽ എൻട്രൻസിൽ ഭിന്നശേഷി വിഭാഗത്തിൽ അഞ്ചാം റാങ്ക് നേടിയ കോഴിക്കോട് സ്വദേശിനിയായ റിൻസിയും കുടുംബവും. മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് ചേർന്ന് ഡോക്ടറാവണമെന്നാണ് കോഴിക്കോട് കരശ്ശേരിയിലെ റിൻസിയുടെ ആഗ്രഹം.