റിജില്‍ മാക്കുറ്റിയെ അസംഘടിത തൊഴിലാളി ഉദ്യോഗസ്ഥ കോൺഗ്രസിന്‍റെ സംസ്ഥാന ചെയർമാനായി നിയമിച്ചു

Jaihind Webdesk
Tuesday, January 16, 2024

 

ന്യൂഡല്‍ഹി: യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയെ അസംഘടിത തൊഴിലാളി ഉദ്യോഗസ്ഥ കോൺഗ്രസിന്‍റെ സംസ്ഥാന ചെയർമാനായി നിയമിച്ചു. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപിയാണ് റിജിലിനെ ശുപാർശ ചെയ്തത്.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപിയുടെ നിർദേശപ്രകാരം അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് അഖിലേന്ത്യാ ചെയർമാന്‍ ഡോ. ഉദിത് രാജാണ് റിജിലിനെ നിയമിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ നിയമനത്തിന് അംഗീകാരം നല്‍കി. രാഹുല്‍ ഗാന്ധിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് അസംഘടിത തൊഴിലാളി ഉദ്യോഗസ്ഥ കോണ്‍ഗ്രസിന്‍റെ പ്രവർത്തനം.