പെരുമാറ്റച്ചട്ടലംഘന പരാതികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസ് സമർപ്പിച്ച ഹർജി സുപ്രീംകോടതി തീര്‍പ്പാക്കി. ഹര്‍ജി കാലഹരണപ്പെട്ടുവെന്നും സുപ്രീംകോടതിയ്ക്ക് ഓരോ പരാതികളായി പരിശോധിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പറഞ്ഞു. ഇലക്ഷന് പെറ്റീഷന് കൊടുത്ത് ആവശ്യമെങ്കില്‍ കമ്മീഷന് തീരുമാനം ചോദ്യം ചെയ്യാമെന്നും കോടതി അറിയിച്ചു.