‘പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണം: മുന്നോട്ടുള്ള വഴി’: കോണ്‍ഗ്രസിന്റെ ആഭ്യമുഖ്യത്തിലുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോണ്‍ക്ലേവ് ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും

Jaihind Webdesk
Thursday, December 27, 2018

 

സമാപന സമ്മേളനം മുന്‍കേന്ദ്രമന്ത്രി ജയറാം രമേശ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ‘പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണം: മുന്നോട്ടുള്ള വഴി’ എന്ന വിഷയത്തെ ആസ്പദമാക്കി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസ്( ആര്‍.ജി.ഐ.ഡി.എസ്) സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് ശനിയാഴ്ച്ച ( 29.12.2018). തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലില്‍ നടക്കും. രാവിലെ 10.30ന് ഗവര്‍ണ്ണര്‍ റിട്ട.ജസ്റ്റിസ് പി.സദാശിവം കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും.

ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, ഡോ. ശശി തരൂര്‍ എംപി എന്നിവരും ഉദ്ഘാടന സെഷനില്‍ സംസാരിക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം മുന്‍കേന്ദ്രമന്ത്രി ജയറാം രമേശ് എം.പി ഉദ്ഘാടനം ചെയ്യും. മുന്‍മുഖ്യമന്ത്രിയും പ്രവര്‍ത്തക സമിതി അംഗവുമായ ഉമ്മന്‍ചാണ്ടി സമാപന സമ്മേളനത്തില്‍ മുഖ്യ അഥിതി ആകും.

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി മൈക്കിള്‍ വേദശിരോമണി വിഷയാവതരണം നടത്തും. മൊത്തം അഞ്ചു സെഷനുകളാകും കോണ്‍ക്ലേവിലുണ്ടാകുക. ഉദ്ഘാടന സമ്മേളന ശേഷം നടക്കുന്ന ആദ്യ സെഷനില്‍ ‘പ്രളയത്തിന്റെ കാരണങ്ങള്‍’ ആണ് വിഷയം. കെ.മുരളീധരന്‍ എം.എല്‍.എ, ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പ്രൊഫ. ഉമ്മന്‍ വി. ഉമ്മന്‍, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്ന ജ്ഞാന തപസി, കെ.എസ്.ഇ.ബി മുന്‍ ഡയറക്ടര്‍ മുഹമ്മദാലി റാവുത്തര്‍, ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുന്‍ ശാത്രജ്ഞന്‍ ജോണ്‍ മത്തായി എന്നിവര്‍ സംസാരിക്കും. ‘കേരളത്തിന്റെ സമ്പദ് ഘടനയില്‍ പ്രളയം സൃഷ്ടിച്ച ആഘാതം’ എന്ന വിഷയമാണ് രണ്ടാം സെഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സെഷനില്‍ സംസ്ഥാന ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്, വി.ഡി.സതീശന്‍ എം.എല്‍.എ, അഞ്ചാം സാമ്പത്തികകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ പ്രൊഫ. ബി.എ.പ്രകാശ്, ഡോ.ഉമാജ്യോതി എന്നിവര്‍ പങ്കെടുക്കും.

ഉച്ചകഴിഞ്ഞ് 2 മണിക്ക് ‘ പുനര്‍നിര്‍മ്മാണം: മുന്നോട്ടുള്ള തയ്യാറെടുപ്പുകള്‍’ എന്ന സെഷനില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി, ഐക്യ രാഷ്ട്ര സഭ അപകട സാധ്യതാ ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരക്കുടി, യു.എന്‍.ഡി.പി മുന്‍ സാങ്കേതിക ഉപദേശക തലവന്‍ ഡോ.കെ.എന്‍.എസ്.നായര്‍, ജലസേചന വിഭാഗത്തിലെ മുന്‍ ഡെപ്യൂട്ടി ചീഫ് എഞ്ചീനീയര്‍ തോമസ് വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് പുനര്‍നിര്‍മ്മാണത്തില്‍ വ്യാവസായിക മേഖലയുടെ പങ്കാളിത്തം എന്ന വിഷയത്തിലുള്ള സെഷനില്‍ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി, മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസന്‍, ഭാരത് ബ്രോഡ്കാസ്റ്റിംഗ് നെറ്റ് വര്‍ക്ക് ലിമിറ്റഡ് ചെയര്‍മാന്‍ അനിയന്‍ കുട്ടി, വി.കെ.എല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വര്‍ഗ്ഗീസ് കുര്യന്‍, ഡോ. മേരി ജോര്‍ജ്, വി.പി.എസ്. ചെയര്‍മാന്‍ ഡോ.ഷംസീര്‍ വയലില്‍, ക്രെഡായി ദേശീയ ഉപാദ്ധ്യക്ഷന്‍ എസ്.എന്‍.രഘുചന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് അധ്യക്ഷനായിരിക്കും. എ.ഐ.സി.സി ഗവേഷണ വിഭാഗം സെക്രട്ടറി രണജിത് മുഖര്‍ജിയും സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.

പ്രളയത്തിന്റെ കാരണങ്ങളെ കുറിച്ച് ആര്‍.ജി.ഐ.ഡി.എസ് നേരത്തെ വിദഗ്ധ പഠനം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച്ച ഏകദിന കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. സമ്മേളനത്തില്‍ ഉയരുന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിന് പുനര്‍നിര്‍മ്മാണ പ്രക്രീയയില്‍ സമഗ്രമായ ബദല്‍ നിര്‍ദ്ദേശം സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആര്‍.ജി.ഐ.ഡി.എസ് ഡയറക്ടര്‍ ബി.എസ്.ഷിജു അറിയിച്ചു. ക്ഷണിക്കപ്പെട്ട 100-ഓളം പ്രതിനിധികളായിരിക്കും കോണ്‍ക്ലേവില്‍ പങ്കെടുക്കുക