വിപ്‌ളവ ഗാനം: കടക്കല്‍ ക്ഷേത്രത്തിലെ ഉപദേശകസമിതി പിരിച്ചുവിട്ടു

Jaihind News Bureau
Saturday, April 5, 2025

കടക്കല്‍ ക്ഷേത്രത്തിലെ ക്ഷേത്ര ഉപദേശക ഭരണസമിതി പിരിച്ചുവിട്ടു . ദേവസ്വം ബോര്‍ഡിന്റേതാണ് നടപടി. പുതിയ ക്ഷേത്ര ഉപദേശക സമിതി രൂപീകരിക്കുവാന്‍ ദേവസം കമ്മീഷണറെ ചുമതലപ്പെടുത്തി . കടയ്ക്കലിലെ തിരുവാതിര ഉത്സവത്തോടനുബന്ധിച്ച് വിപ്ലവഗാനാലാപനം നടത്തിയത് വന്‍ വിവാദമായിരുനന്നു. രാഷ്ട്രീയ അജന്‍ഡയുള്ള ഗാന ആലാപനത്തിനെതിരെ കഴിഞ്ഞദിവസം ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

ദേവസ്വം വിജിലന്‍സിന്റെ അന്വേഷണത്തിലും ക്ഷേത്ര ഉപദേശക സമിതിക്ക് ജാഗ്രതക്കുറവ് ഉണ്ടായി എന്ന് കണ്ടെത്തിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി പ്രശാന്ത് അറിയിച്ചു