രാജ്യത്ത് വീണ്ടും കൊവിഡ് ആശങ്ക; കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം

Jaihind Webdesk
Thursday, June 23, 2022

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. യോഗത്തിൽ എയിംസ് ഡയറക്ടർ, ഐസിഎംആർ പ്രതിനിധികൾ, ആരോഗ്യ വിദഗ്ദർ തു’ങ്ങിയവർ പങ്കെടുക്കും.

ഇന്നലെ 12,249 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 81,687 ആയി. ഇതിൽ 60 ശതമാനം രോഗികളും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്.