‘കല്ലിടാന്‍ റവന്യൂ വകുപ്പ് നിർദേശം നല്‍കിയിട്ടില്ല’; കെ റെയില്‍ വാദം തള്ളി റവന്യൂ മന്ത്രി

Jaihind Webdesk
Saturday, March 26, 2022

 

തൃശൂർ : അതിരടയാള കല്ല് സ്ഥാപിക്കുന്ന വിഷയത്തിൽ കെ റെയിലിന്‍റെ വാദം തള്ളി റവന്യൂ മന്ത്രി കെ രാജന്‍. കല്ലിടാൻ റവന്യൂ വകുപ്പ് നിർദേശം നൽകിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഭീഷണിപ്പെടുത്തി ഭൂമി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നില്ല. ഉദ്യോഗസ്ഥർ ഉത്തരവാദിത്വമില്ലാതെ എന്തെങ്കിലും പറയരുത്. സാമൂഹ്യ ആഘാതപഠനം എതിരായാൽ കല്ലെടുത്ത് മാറ്റും. അങ്ങനെ മുമ്പ് ചെയ്തിട്ടുണ്ടെന്നും മന്ത്രി കെ രാജൻ തൃശൂരിൽ പറഞ്ഞു.