5 ദിവസങ്ങളില്‍ 3706 കോടി ; പി.എം കെയേഴ്‌സില്‍ സംഭാവന നല്‍കിയവരുടെ പേര് പരസ്യപ്പെടുത്താതെന്തെന്ന് പി.ചിദംബരം

 

ന്യൂഡല്‍ഹി: പി.എം കെയേഴ്‌സില്‍ സംഭാവന നല്‍കിയവരുടെ പേര് പരസ്യപ്പെടുത്താത്ത കേന്ദ്രനടപടിക്കെതിരെ പി.ചിദംബരം എം.പി.  ‘ഇത്ര മഹാമനസ്കരായ ആളുകളുടെ’ പേര് എന്തുകൊണ്ട് പുറത്തുവിടുന്നില്ലെന്ന് ചിദംബരം ട്വീറ്റിലൂടെ ചോദിച്ചു.  ഓരോ എൻജിഒകളും ട്രസ്റ്റുകളും സംഭാവന നൽകുന്നവരുടെ പേരുകൾ പുറത്തുവിടണമെന്നു നിർബന്ധമുള്ളപ്പോൾ പി.എം  കെയേഴ്സ് ഫണ്ടിനെ മാത്രം എന്തിനാണ് ഒഴിവാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

 

പി.എം കെയേഴ്സ്  ഫണ്ടിൽ അഞ്ച് ദിവസത്തിൽ 3706 കോടി രൂപ എത്തിയതായി ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. 3706 കോടിയിൽ 3705.85 കോടി രൂപയും ഇന്ത്യയിൽ നിന്നുതന്നെ ലഭിച്ച സംഭാവനകളാണ്. 39.67 ലക്ഷമാണ് വിദേശത്തുനിന്നു ലഭിച്ചത്.  എന്നാല്‍ സ്വദേശത്തു നിന്നും വിദേശത്തു നിന്നും ആരൊക്കെ സംഭാവന നല്‍കിയിട്ടുണ്ടെന്ന് സർക്കാർ പരസ്യപ്പെടുത്തിയിട്ടില്ല. ഇതിനെതിരെയാണ് പി. ചിദംബരം രംഗത്തെത്തിയത്.

Comments (0)
Add Comment