തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണങ്ങള്‍ക്കെതിരെ കെ പി സി .സി പ്രസിഡന്‍റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന `സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി 27ന് തലസ്ഥാന ജില്ലയില്‍ പ്രവേശിക്കും. ഡി സി സി പ്രസിഡന്‍റ് പാലോട് രവി ഇക്കാര്യം അറിയിച്ചു.
ഫെബ്രുവരി 27 വൈകുന്നേരം 3 മണിക്ക് ജില്ലാ അതിര്‍ത്തിയായ കടമ്പാട്ടു കോണത്ത് ഡി സി സി പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ ജാഥക്ക് വരവേല്‍പ്പ് നല്‍കും. ഫെബ്രുവരി 9ന് കാസര്‍ഗോഡ് നിന്നാരംഭിച്ച ജാഥ 13 ജില്ലകളില്‍ പ്രവേശിച്ചു. ജനങ്ങളുടെ ദുരിത ജീവിതത്തിന്‍റെ നേര്‍ക്കാഴ്‌ചക്ക് സാക്ഷ്യം വഹിച്ചു. 28ന് രാവിലെ 10 മണിക്ക് നന്ദാവനം മുസ്ലീം അസോസിയേഷന്‍ ഹാളില്‍ ജനകീയ ചര്‍ച്ചാ സദസ്സ് നടക്കും. 29 ന് നടക്കുന്ന മഹാസമ്മേളനം തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉദ്‌ഘാടനം ചെയ്യും. കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, കെ.മുരളീധരന്‍ എംപി, ഡോ. ശശി തരൂര്‍ എംപി, അടൂര്‍ പ്രകാശ് എംപി, എം എം ഹസ്സന്‍, പി വിശ്വനാഥന്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും.