സംഘര്‍ഷ ബാധിത പ്രദേശമായ ജമ്മുകാശ്മീരില്‍ കുടുങ്ങിയ മലയാളി വിദ്യര്‍ത്ഥികള്‍ക്ക് നാട്ടിലെത്താന്‍ സുരക്ഷയും യാത്രാ സൗകര്യവും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി കെ.സി.വേണുഗോപാല്‍ എംപി. ആശയവിനിമയം നടത്തി.
വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സുരക്ഷയോടെ യാത്രാ സൗകര്യം ഒരുക്കാന്‍ വേണ്ട ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് ജമ്മു മുഖ്യമന്ത്രി എംപിയെ അറിയിച്ചു. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് റിസര്‍വേഷന്‍ സൗകര്യം ഉറപ്പാക്കണമെന്ന് റെയില്‍ ബോര്‍ഡ് ചെയര്‍മാനോട് കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് എംപി റെയില്‍വെ ബോര്‍ഡ് ചെയര്‍മാന് കത്തു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ നിന്ന് ഇന്ന് (മെയ് 10) നാട്ടിലേക്ക് പുറപ്പെട്ട മംഗളാ എക്‌സ്പ്രസില്‍ അധികമായി സീറ്റ് അനുവദിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇതേ റിസര്‍വേഷന്‍ ക്രമീകരണം ഉറപ്പുവരുത്തണമെന്നും എം പി ആവശ്യപ്പെട്ടിട്ടുണ്ട്.