റിട്ടയേർഡ് എസ്.ഐ വൃദ്ധയെയും മകനെയും മർദ്ദിച്ച് പരിക്കേല്‍പ്പിച്ചു; പരാതി നല്‍കിയിട്ടും കണ്ണടച്ച് പോലീസ്

Saturday, November 19, 2022

തിരുവനന്തപുരം: കല്ലമ്പലത്ത് വൃദ്ധയായ വീട്ടമ്മയേയും മകനെയും റിട്ടയേർഡ് സബ് ഇൻസ്പെക്ടർ വീട്ടിൽ കയറി മർദ്ദിച്ച് പരിക്കേൽപ്പിച്ചു. കല്ലമ്പലം മാവിൻമൂട് ജ്യോതി സദനത്തിൽ സുരേഷ് ബാബുവിനും മാതാവിനുമാണ് മുൻ പോലീസുദ്യോഗസ്ഥന്‍റെ മർദ്ദനമേറ്റത്.

സമീപവാസിയും ഇവരുടെ ബന്ധുവുമായ റിട്ടയേർഡ് എസ്.ഐ പത്മകുമാറാണ് ഇവരെ മർദ്ദിച്ചത്. പരിക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതി നൽകിയിട്ടും കല്ലമ്പലം പോലിസ് നടപടി എടുക്കാതിരുന്നതോടെ മർദ്ദനമേറ്റവർ ഡിജിപിക്ക് പരാതി നൽകി. തങ്ങളുടെ ഭൂമി കയ്യേറിയും ഭീഷണി മുഴക്കിയും നിരന്തരമായി പത്മകുമാർ തങ്ങളെ ഉപദ്രവിക്കുകയും മർദ്ദിക്കുകയും ചെയ്യുന്നതായി ചൂണ്ടിക്കാട്ടിയാണ് കുടുംബം ഡിജിപിക്ക് പരാതി നൽകിയത്.