കൊവിഡ് പ്രതിരോധം : വിരമിച്ച ഉദ്യോഗസ്ഥരെ തിരികെവിളിച്ച് സൈന്യം

Jaihind Webdesk
Tuesday, April 27, 2021

 

ന്യൂ​ഡ​ല്‍​ഹി : രാജ്യത്ത്  കൊവി​ഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍  പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി വി​ര​മി​ച്ച സൈ​നി​ക ഡോ​ക്ട​ര്‍​മാ​രെ തി​രി​കെ വി​ളി​ക്കും. ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​ത്തി​നു​ള​ളി​ല്‍ വി​ര​മി​ച്ച സൈ​നി​ക ഡോ​ക്ട​ര്‍​മാ​രെ​യാ​ണ് തി​രി​കെ വി​ളി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ സം​യു​ക്ത​സേ​നാ മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്താ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സൈ​നി​ക ഡോ​ക്ട​ര്‍​മാ​രു​ടെ വീ​ടി​ന് സ​മീ​പ​മു​ള​ള കൊവി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​യി​രി​ക്കും ഇ​വ​രെ നി​യോ​ഗി​ക്കു​ക. സൈ​ന്യ​ത്തി​ലെ ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍​മാ​രേ​യും വ​ന്‍​തോ​തി​ല്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​യോ​ഗി​ക്കു​ന്നു​ണ്ട്. ക​ര,നാ​വി​ക,വ്യോ​മ​സേ​നാ ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്സു​ക​ളി​ലെ എ​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രേ​യും ആ​ശു​പ​ത്രി​ക​ളി​ല്‍ നി​യോ​ഗി​ക്കു​മെ​ന്നും ബി​പി​ന്‍ റാ​വ​ത്ത് പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. സൈ​ന്യ​ത്തി​ന് ല​ഭ്യ​മാ​യി​ട്ടു​ള​ള ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ള്‍ കൊവി​ഡ് രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കു​മെ​ന്നും ബിപി​ന്‍ റാ​വ​ത്ത് പ​റ​ഞ്ഞു.