സിപിഎം അക്രമം തുടർന്നാല്‍ തിരിച്ചടിക്കേണ്ടിവരും; മുന്നറിയിപ്പുമായി കെ മുരളീധരൻ എംപി

Sunday, January 16, 2022

 

കോഴിക്കോട് : തുടർച്ചയായി കോൺഗ്രസ് ഓഫീസുകൾക്ക് നേരെ തുടർച്ചയായി അക്രമം അഴിച്ചുവിടുന്ന സിപിഎമ്മിന് മുന്നറിയിപ്പുമായി കെ മുരളീധരൻ എംപി. അക്രമം തുടർന്നാൽ തിരിച്ചടിക്കേണ്ടിവരും. വലത്തെ കരണത്തും അടിച്ചാൽ തിരിച്ചടിക്കുന്നത് ഗാന്ധിസത്തിന് എതിരല്ല. കേരളം കലാപഭൂമി ആകുമെന്ന് പിണറായി ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാന പ്രശ്‌നം ഉന്നയിച്ച് കേന്ദ്രത്തിന് കേരളത്തിൽ ഇടപെടാൻ സാഹചര്യം ഉണ്ടാക്കരുതെന്നും കെ മുരളീധരൻ എംപി കോഴിക്കോട് പറഞ്ഞു.