വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിത വിദ്യാര്‍ത്ഥികള്‍ക്കായി മലബാര്‍ ഗ്രൂപ്പ് ടി സിദ്ധീഖ് എംഎല്‍എ കെയര്‍ പദ്ധതിയുമായി സഹകരിച്ച് നടപ്പാക്കുന്ന ഉയിര്‍പ്പ് പദ്ധതി എംപി പ്രിയങ്ക ഗാന്ധി ഉദ്ഘാടനം ചെയ്തു. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതി. 134 വിദ്യാര്‍ത്ഥികള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.
ഉന്നത വിദ്യാഭ്യാസത്തിന് ദുരന്ത ബാധിതരായ വിദ്യാര്‍ത്ഥികള്‍ പ്രയാസപ്പെടുന്നത് കണ്ടാണ് ഉയിര്‍പ്പ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കും. രണ്ട് കോടി രൂപയാണ് പദ്ധതിക്കായി മലബാര്‍ ?ഗ്രൂപ്പ് നീക്കി വെച്ചത്. ഇതിനോടകം 63.5 ലക്ഷം രൂപ ചെലവാക്കി. കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ഉറപ്പാക്കുന്നതിനായി പ്ലേസ്‌മെന്റ് സെല്ലും രൂപീകരിച്ചിട്ടുണ്ട്.
70 പെണ്‍കുട്ടികള്‍ക്കും 64 ആണ്‍കുട്ടികളുമാണ് പദ്ധതിയുടെ ?ഗുണപോക്താക്കള്‍. മെഡിക്കല്‍ കോഴ്‌സുകള്‍, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോഴ്‌സുകള്‍, ഏവിയേഷന്‍, എഞ്ചിനീയറിം?ഗ്, ടീച്ചിം?ഗ് തുടങ്ങിയവ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇക്കൂട്ടത്തിലുണ്ട്.മുന്‍ എംപി എംവി ശ്രേയാംസ് കുമാര്‍, എംഎല്‍എ എപി അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എംപി അഹമ്മദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.