കുഴൽ കിണർ കുഴിക്കുന്നതിന് കടുത്ത നിയന്ത്രണം വരുന്നു

Jaihind Webdesk
Wednesday, July 10, 2019

കാസർകോട് ജില്ലയിൽ കുഴൽ കിണർ കുഴിക്കുന്നതിന് കടുത്ത നിയന്ത്രണം വരുന്നു. ജില്ലയിൽ ഭൂഗർഭ ജല ശോഷണത്തെ തുടർന്ന് ജലവിനിയോഗ നയം രൂപീകരിക്കാൻ തിരുമാനം.

ദാഹജലത്തിനായി നെട്ടോട്ടമോടുന്ന കാലം കാസർകോട് ജില്ലക്കാർക്ക് വിദൂരമല്ല. അശാസ്ത്രീയവും മുൻകരുതലുകളുമില്ലാത്ത ജലവിനിയോഗം മൂലം ജില്ലയുടെ ഭൂഗർഭ ജല ലഭ്യത കുറയുന്ന സാഹചര്യത്തിലാണ് വിശദമായ ജല നയം രൂപീകരിക്കാൻ തിരുമാനിച്ചത്.

കുടിവെള്ളത്തിന് പ്രാധാന്യം നൽകിയുള്ള പദ്ധതികളാണ് ആലോചനയിലുള്ളത്.പരമ്പരാഗത കാർഷിക ജലസേചനം ,കാർഷിക ആവശ്യങ്ങൾക്കുള്ള സൗജന്യ വൈദ്യുതി തുടങ്ങിയ കാര്യങ്ങളിൽ കാതലായ മാറ്റം ഉണ്ടാകുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകുന്നു

ഭൂഗർഭ ജലത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്ന കുഴൽക്കിണറുകളും, സുരങ്കങ്ങൾക്കും കടുത്ത നിയന്ത്രണവും ആലോചനയിലുണ്ട്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുഴൽക്കിണറുകളും വെള്ളമില്ലാത്ത കുഴൽക്കിണറുകളും ഉള്ള കാസർകോട് ജില്ല വൻദുരന്തമാണ് സമീപ ഭാവിയിൽ നേരിടാൻ പോകുന്നതെന്നും അഥികൃതർ വിലയിരുത്തിയിരുന്നു.

കാസർകോട്ടെ രണ്ടു ശതമാനം മാത്രം ബാക്കിയായിരിക്കുന്ന ഭൂഗർഭ ജലം സംരക്ഷിക്കുന്നതിനുള്ള വിവിധ പദ്ധതികളാണ് ജലവിനിയോഗ നയത്തിൽ ഉൾക്കൊള്ളിക്കുക. പദ്ധതികൾ നടപ്പാക്കുന്നതിന് കേന്ദ്ര സഹായം കിട്ടുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ.

https://www.youtube.com/watch?v=oeEYvfdOz8g