മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലെ കൊട്ടിക്കലാശത്തിന് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മലപ്പുറം മണ്ഡലത്തിലെ കൊട്ടിക്കലാശം നടക്കുന്ന ജില്ലാ ആസ്ഥാനത്തെയും, പൊന്നാനി മണ്ഡലത്തിലെ പ്രധാന കൊട്ടിക്കലാശ കേന്ദ്രമായ കോട്ടയ്ക്കലും പോലീസ് ഓരോ മുന്നണിക്കും വെവ്വേറെ പോയിന്‍റുകൾ അനുവദിച്ചു. സ്ഥാനാർത്ഥികളുടെ പ്രതിനിധികളുടെ അനുവാദത്തോടെയാണ് തീരുമാനമുണ്ടായത്.
മലപ്പുറം കുന്നുമ്മൽ – മഞ്ചേരി റോഡ് എൽഡിഎഫ്, പെരിന്തൽമണ്ണ റോഡ് – യുഡിഎഫ്, സിവിൽ സ്റ്റേഷൻ മുൻഭാഗം – ബിജെപി എന്നിങ്ങനെയാണ് അനുവാദം നൽകിയത്. കോട്ടയ്ക്കലിൽ കോട്ടക്കൽ ബസ്റ്റാൻഡ് പരിസരം – യുഡിഎഫ്, ചങ്കുവെട്ടി ജംഗ്ഷൻ – എൽഡിഎഫ്, ആര്യവൈദ്യശാല ജംഗ്ഷൻ – ബിജെപി എന്നിങ്ങനെയാണ് കൊട്ടിക്കലാശത്തിന് അനുമതിയുളളത്.