അഴീക്കോട്‌ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ്; യുഡിഎഫിന് ഉജ്ജ്വല വിജയം

Jaihind Webdesk
Monday, October 16, 2023

 

കണ്ണൂർ: അഴീക്കോട്‌ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിന് ഗംഭീര വിജയം. വൻ ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. ആകെ പോൾ ചെയ്ത 4,000 ത്തോളം വോട്ടിൽ എൽഡിഎഫ് പാനലിനു 440വോട്ട് മാത്രമേ നേടാനായുള്ളു. ഇത് സിപിഎമ്മിന് കനത്ത തിരിച്ചടിയായി മാറി. വിജയിച്ച സ്ഥാനാർത്ഥികളെയും ആനയിച്ച് അഴിക്കോട് യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി.