നവകേരള സദസിന് മുന്നോടിയായി വീണ്ടും കരുതല്‍ തടങ്കല്‍; മലപ്പുറത്ത് കെഎസ്‌യു പ്രവർത്തകർ കസ്റ്റഡിയില്‍

Jaihind Webdesk
Tuesday, November 28, 2023

 

മലപ്പുറം: നവകേരള സദസിന് മുന്നോടിയായി വീണ്ടും കരുതല്‍ തടങ്കല്‍. മലപ്പുറത്ത് കെഎസ്‌യു പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. മുഖ്യമന്ത്രി പങ്കെടുക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ജനസദസിന് മുന്നോടിയായിട്ടാണ് കെഎസ്‌യു പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. പരിപാടി സ്ഥലത്തുനിന്നും വളരെ അകലെ നിന്ന കെഎസ്‌യു പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസിന്‍റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.