ന്യൂഡല്‍ഹി : താലിബാന് പിന്തുണ അര്‍പ്പിച്ചുകൊണ്ടുള്ള ഹാഷ് ടാഗ് പങ്കുവെച്ചെന്ന് കാട്ടി റിപ്പബ്ലിക് ടിവിക്കെതിരെ പ്രതിഷേധം. റിപ്പബ്ലിക് ടിവിക്കും അര്‍ണബ് ഗോസ്വാമിക്കുമെതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പെയ്ന്‍ ആരംഭിച്ചു. ചാനലും അര്‍ണബും പരസ്യമായി താലിബാന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണെന്നും ട്വിറ്ററില്‍ ഒരുവിഭാഗം ആളുകള്‍ ആരോപിച്ചു. നിരവധി പേരാണ് അര്‍ണാബിനെതിരെ ട്വിറ്ററിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്.
താലിബാനെക്കുറിച്ചും അഫ്ഗാനിസ്ഥാനെക്കുറിച്ചും റിപ്പബ്ലിക് ടിവിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ നിന്ന് പോസ്റ്റ് ചെയ്ത വാര്‍ത്തകളില്‍ ഒന്നില്‍ ‘റിപ്പബ്ലിക് വിത്ത് താലിബാന്‍’ എന്ന ഹാഷ് ടാഗ് ഉപയോഗിച്ചിരുന്നു. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നത്. ഇത്തരം ഗുരുതരമായ തെറ്റ് ചെയ്തിട്ടും എന്തുകൊണ്ടാണ് അര്‍ണാബിനെ അറസ്റ്റ് ചെയ്യാത്തതെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. അസം അടക്കമുള്ള സംസ്ഥാനങ്ങളില്‍ താലിബാനെ പിന്തുണച്ചെന്നാരോപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. റിപ്പബ്ലിക് ടിവി തന്നെ താലിബാനൊപ്പമാണെന്ന തരത്തില്‍ ട്വീറ്റ് ചെയ്തിട്ടും എന്താണ് അറസ്റ്റ് ചെയ്യാത്തതെന്നാണ് ട്വിറ്ററില്‍ ഹാഷ്ടാഗ് പങ്കുവെച്ചുകൊണ്ടു ചോദിക്കുന്നത്.
#ArnabGoswami 's @Republic TV has announced support to #Taliban.
Not surprised after they celebrated terror attack in Pulwama, this time too they must have been like, "We Won It Like Crazy" !! #RepublicWithTaliban pic.twitter.com/lLX9kUiuBr
— নিৰুপম অসম (@NirupamAxom) August 22, 2021