റിപ്പബ്ലിക് ദിനാഘോഷം; കെപിസിസി ആസ്ഥാനത്ത് എം എം ഹസ്സൻ ദേശീയ പതാക ഉയർത്തി

Friday, January 26, 2024

തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി കെപിസിസി ആസ്ഥാനത്ത് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ ദേശീയ പതാക ഉയർത്തി. സേവാദള്‍ വോളന്‍റിയർമാർ ഗാര്‍ഡ് ഓഫ് ഓണർ നല്‍കി യുഡിഎഫ് കണ്‍വീനറെ സ്വീകരിച്ചു.

റിപ്പബ്ലിക് ദിനാഘോഷാ ഭാഗമായി കെപിസിസി ആസ്ഥാനത്ത് സേവാദൾ വോളന്‍റിയർമാർ നൽകിയ ഗാർഡ് ഓഫ് ഓണറിന് ശേഷമാണ് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ ദേശീയ പതാക ഉയർത്തിയത്. തുടർന്ന് അദ്ദേഹം റിപ്പബ്ലിക് ദിന സന്ദേശം നൽകി.  കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ, ചെറിയാൻ ഫിലിപ്പ്, വിഎസ് ശിവകുമാർ, പന്തളം സുധാകരൻ കെപിസിസി, ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.