റിയാദ് : സൗദി അറേബ്യയില്‍ 15 പുതിയ കൊറോണ ബാധ കൂടി സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ചവരുടെ എണ്ണം 133 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
സ്‌പെയിനില്‍ നിന്നെത്തിയ ഒരു സൗദി വനിതയെ ദഹറാനില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. നേരത്തെ വൈറസ് സ്ഥീരീകരിച്ച ഒരു രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റൊരു സൗദി വനിത ഖത്തീഫ് ആശുപത്രിയിലാണ്.
മൊറോക്കോയില്‍നിന്ന് മടങ്ങി എത്തിയ രണ്ട് സൗദി പുരുഷന്മാരെ റിയാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജിദ്ദയില്‍ അഫ്ഗാനിസ്ഥാനില്‍നിന്നെത്തിയ ഒരാളേയും ഐസൊലോഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബ്രിട്ടന്‍, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ജോര്‍ദാന്‍ സ്വദേശികളായ നാല് പേരെയും ജിദ്ദയില്‍ ഐസൊലോഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
തുര്‍ക്കയില്‍നിന്നെത്തിയ ഒരു സൗദി പൗരനേയും ഒരു ഈജിപ്തുകാരനേയും മക്കയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും മക്കയിലാണ്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ആറു പേര്‍ക്ക് അസുഖം ഭേദമായതായി അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 149 രാജ്യങ്ങളിലാണ് ഇതിനകം കൊറോണ പടര്‍ന്നു പിടിച്ചിരിക്കുന്നത്.