വയനാട്ടിലും മലപ്പുറത്തും ഓരോ വാർഡുകളിൽ റിപോളിംഗ് തുടരുന്നു

Jaihind News Bureau
Friday, December 18, 2020

മലപ്പുറം : വയനാട്ടിലും മലപ്പുറത്തും ഓരോ വാർഡുകളിൽ റിപോളിംഗ് തുടരുന്നു. വയനാട് സുൽത്താൻ ബത്തേരി നഗരസഭയിലെ 19-ാം ഡിവിഷൻ തൊടുവെട്ടിയിൽ ആണ് റീ പോളിംഗ് നടകുന്നത്. മാർബസേലിയോസ്‌ ബിഎഡ് കോളേജിലാണ് പോളിംഗ് നടക്കുന്നത്.

മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ മുപ്പത്തി നാലാം വാർഡിൽ റിപോളിങ് തുടരുന്നു. കിസാൻ കേന്ദ്രം വാർഡിലെ തൃക്കുളം സ്‌കൂളിലാണ് റീപോളിംഗ് നടക്കുന്നത്. ഇരു ജില്ലകളിലും യന്ത്രത്തകരാർ മൂലം വോട്ടെണ്ണൽ തടസപ്പെട്ടതിനെ തുടർന്നാണ് റീപോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. രാത്രി എട്ടുമണിക്ക് അതാത് മുൻസിപാലിറ്റിയിൽ തന്നെ വോട്ടെണ്ണൽ നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.