റിപ്പോ നിരക്കുകൾ വീണ്ടും ഉയർത്തി; രാജ്യത്ത് വായ്പാ പലിശനിരക്കുകൾ ഉയരും

Jaihind Webdesk
Wednesday, December 7, 2022

മുംബൈ: റിപ്പോ നിരക്കുകൾ ആർബിഐ വീണ്ടും ഉയർത്തി.  റിപ്പോ നിരക്ക് 35 ബേസിസ് പോയിൻറ് ഉയർത്തി 6.25 ശതമാനമാക്കി. ഇതോടെ രാജ്യത്ത് വായ്പാ പലിശനിരക്കുകൾ ഉയരും. ഭവന, വാഹന വായ്‌പ ഉൾപ്പെടെയുള്ള എല്ലാ റീട്ടെയ്ൽ വായ്‌പകളുടെയും പലിശനിരക്ക് വർധിക്കും.

ഏറ്റവും പുതിയ തീരുമാനമനുസരിച്ച് കാറുകൾക്കും വീടുകൾക്കും മറ്റ് വിവിധ വായ്പകൾക്കും നൽകേണ്ട വായ്പാ നിരക്കുകൾ വർദ്ധിപ്പിക്കും. വർദ്ധിച്ചുവരുന്ന ആഗോള സാമ്പത്തിക ആശങ്കകൾക്കിടയിൽ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ ഉയർത്താനുള്ള തീരുമാനങ്ങൾ എടുത്തത്. മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിലെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനം.

ഈ വർഷം തുടർച്ചയായി അഞ്ചാമത്തെ തവണയാണ് റിപ്പോ നിരക്കുകൾ വർധിപ്പിക്കുന്നത്. റിപ്പോ നിരക്ക് വർധിച്ചതോടെ രാജ്യത്തെ സാധാരണക്കാർക്ക് തിരിച്ചടിയായിരിക്കുകയാണ്. ഗവർണർ ശക്തികാന്ത ദാസ് ആണ് റിപ്പോ നിരക്കുകൾ വർധിപ്പിക്കുമെന്ന് അറിയിച്ചത്. ഇതോടെ  ഇഎംഐ നിരക്കും വര്‍ധിക്കും.