രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസ്; പ്രതികളുടെ മാനസിക നില പരിശോധിക്കാന്‍ പോലീസ്

Jaihind Webdesk
Tuesday, January 23, 2024

ആലപ്പുഴ: ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍ പ്രതികളുടെ മാനസിക നില പരിശോധിക്കാന്‍ പോലീസ്. പ്രതികളെ ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിച്ചു. കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായാണ് പരിശോധന നടത്തുന്നത്.

ഈ വരുന്ന 25ന് വീണ്ടും വാദം തുടരും. പ്രതികള്‍ക്ക് പറയാനുള്ളത് കൂടി കേട്ടതിന് ശേഷമായിരിക്കും ശിക്ഷവിധിയുടെ തീയതി തീരുമാനിക്കുക. പ്രതിഭാഗത്തിന്‍റെ വാദമാണ് ഇന്ന് കോടതി കേട്ടത്. പ്രതികൾക്ക് എന്ത് ശിക്ഷ നൽകണമെന്ന കാര്യത്തിലായിരുന്നു ഇന്നത്തെ വാദം.

2021 ഡിസംബർ 19ന് പുലർച്ചെയാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപുലർ ഫ്രണ്ട് പ്രവർത്തകർ രൺജിത്തിനെ കൊലപ്പെടുത്തിയത്. എസ്.ഡി.പി.ഐ നേതാവായിരുന്ന മുഹമ്മദ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിനെ കൊലപ്പെടുത്തിയത്.