രൺജിത് ശ്രീനിവാസൻ വധക്കേസ്; രാഷ്ട്രീയകൊലപാതകങ്ങൾ കേരളത്തിൽ സാധാരണം, പ്രതികള്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം

Jaihind Webdesk
Monday, January 22, 2024

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവായിരുന്ന രൺജിത് ശ്രീനിവാസൻ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. രൺജിത്തിന്‍റെത് രാഷ്ട്രീയ കൊലപാതകമാണെന്ന് പ്രതിഭാഗം വാദിച്ചു. രാഷ്ട്രീയകൊലപാതകങ്ങൾ കേരളത്തിൽ സാധാരണമെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. പ്രതികളുടെ പ്രായം, കുടുംബം, പശ്ചാത്തലം എല്ലാം പരിഗണിച്ച് ശിക്ഷ ഇളവ് വേണമെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു.

ഈ വരുന്ന 25ന് വീണ്ടും വാദം തുടരും. പ്രതികള്‍ക്ക് പറയാനുള്ളത് കൂടി കേട്ടതിന് ശേഷമായിരിക്കും ശിക്ഷവിധിയുടെ തീയതി തീരുമാനിക്കുക. പ്രതിഭാഗത്തിന്‍റെ വാദമാണ് ഇന്ന് കോടതി കേട്ടത്. പ്രതികൾക്ക് എന്ത് ശിക്ഷ നൽകണമെന്ന കാര്യത്തിലായിരുന്നു ഇന്നത്തെ വാദം.

2021 ഡിസംബർ 19ന് പുലർച്ചെയാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപുലർ ഫ്രണ്ട് പ്രവർത്തകർ രൺജിത്തിനെ കൊലപ്പെടുത്തിയത്. എസ്.ഡി.പി.ഐ നേതാവായിരുന്ന മുഹമ്മദ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിനെ കൊലപ്പെടുത്തിയത്.