രമ്യ ഹരിദാസിന്‍റെ പ്രവർത്തനം ഇനി ആലത്തൂരിലെ ജനങ്ങൾക്ക് വേണ്ടി

Jaihind Webdesk
Tuesday, April 30, 2019

ആലത്തൂർ മണ്ഡലത്തിലെ യുഡിഫ് സ്ഥാനാർഥിയായ രമ്യ ഹരിദാസിന്‍റെ പ്രവർത്തനം ഇനി ആലത്തൂരിലെ ജനങ്ങൾക്ക് വേണ്ടി. കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്‌ സ്ഥാനം രാജി വെച്ചാണ് രമ്യ ആലത്തൂരിൽ എത്തുന്നത്.

ആലത്തൂർ മണ്ഡലത്തിലെ ജനങ്ങളുടെ സ്വന്തം പെങ്ങളൂട്ടിയായ രമ്യ ഹരിദാസ് ഇനി മണ്ഡലത്തിലെ ജനങൾക്ക് സ്വന്തം. നേരത്തെ ഉണ്ടായിരുന്ന കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്‌ സ്ഥാനം രാജി വെച്ചു രമ്യ തന്‍റെ പ്രവർത്തന മേഖല ആലത്തൂരിലേക്കു മാറ്റി. രാജികത്തു ഇന്നലെ പഞ്ചായത്ത്‌ സെക്രട്ടറിയ്ക്കു കൈമാറി. രാഷ്ട്രീയ ധാർമികതക്കു വേണ്ടിയാണു രാജി എന്നും ഇന്നു മുതൽ ആലത്തൂരിലെ ജനങൾക്ക് ഒപ്പം ഉണ്ടാകുമെന്നും രമ്യ ഹരിദാസ്‌ പ്രതികരിച്ചു.

വലിയ ജനപിന്തുണയാണ് ആലത്തൂരിൽ നിന്നും തനിക്കു ലഭിച്ചത്. പട്ടിക വിഭാഗത്തിൽ നിന്നും എത്തിയ തനിക്കു പാർട്ടി നൽകിയത് വലിയ അംഗീകാരം. ആലത്തൂരിലെ 7 അസംബ്ലി നിയോജക മണ്ഡലത്തിൽ എത്തി നൽകിയ സ്നേഹത്തിനു ജനങ്ങളോട് നന്ദി അറിയിക്കുമെന്നും രമ്യ വ്യക്തമാക്കി.