ഇ-മെയിലില്‍ നിന്നും മോദിയുടെ ചിത്രവും മുദ്രാവാക്യവും നീക്കം ചെയ്യണം ; നിർദേശവുമായി സുപ്രീംകോടതി

Jaihind Webdesk
Saturday, September 25, 2021

Supreme-Court-of-India

ന്യൂഡല്‍ഹി : കേന്ദ്രസർക്കാരിന്‍റെ ഔദ്യോഗിക ഇ-മെയിലില്‍ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രവും  മുദ്രാവാക്യവും മാറ്റാൻ സുപ്രീം കോടതി നിർദേശം. പകരം, സുപ്രീംകോടതിയുടെ ചിത്രം ഉൾപ്പെടുത്താനും നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍ററിനോട് കോടതി നിർദേശിച്ചു.

സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ-മെയിലിന്‍റെ  ഫൂട്ടർ ഭാഗത്താണ് ‘സബ്കാ സാത്ത്, സബ്കാ വിശ്വാസ്’ എന്ന മുദ്രാവാക്യവും പ്രധാനമന്ത്രിയുടെ ചിത്രവും ഉൾപ്പെടുത്തിയിരുന്നത്. സുപ്രീംകോടതി അയക്കുന്ന ഏത് മെയിലിനൊപ്പവും ഇവയുണ്ടാകും. ഇത് നീക്കംചെയ്യാനാണ് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.