വയനാട് : പ്രിയങ്ക ഗാന്ധി എംപി വയനാട്ടിലെത്തി .മാനന്തവാടിയില്‍ പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിച്ചു. വീട്ടിലെത്തിയ പ്രിയങ്ക ബന്ധുകളോട് സംസാരിച്ചു.ഉച്ചയ്ക്ക് ശേഷം അന്തരിച്ച കോണ്‍ഗ്രസ് ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയന്റെ വീടും പ്രിയങ്ക സന്ദര്‍ശിക്കും.
തുടര്‍ന്ന് കല്‍പ്പറ്റയില്‍ കലക്ടറേറ്റില്‍ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രിയങ്ക പങ്കെടുക്കും. ശേഷം പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് നയിക്കുന്ന യു.ഡി. എഫ്. മലയോര ജാഥയില്‍ മേപ്പാടിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുത്ത് പ്രിയങ്ക തിരികെ ഡല്‍ഹിക്ക് പോവും.
രാവിലെ 11.30 ഓടെയാണ് പ്രിയങ്ക ഗാന്ധി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്.കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ പ്രിയങ്ക ഗാന്ധി എം പിയെ കെ പി സി സി പ്രസിഡന്റ് കെ.സുധാകരന് എംപി, ഡി സി സി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.