ഒൻപതു വയസ്സുകാരനെ കൊലപ്പെടുത്തി പുഴയിൽ തള്ളിയ പിതൃസഹോദരൻ അറസ്റ്റിൽ

Jaihind Webdesk
Saturday, August 25, 2018

മലപ്പുറംഎടയാറ്റൂരിൽ ഒൻപതു വയസ്സുകാരനെ കൊലപ്പെടുത്തി പുഴയിൽ തള്ളിയ പ്രതി അറസ്റ്റിൽ. പിതൃസഹോദരൻ മങ്കരത്തൊടി മുഹമ്മദ് ആണ് കുട്ടിയെ കൊലപ്പെടുത്തിയത്. സ്വർണം കൈക്കലാക്കാനാണ് കൊല നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും.

നാലാം ക്ലാസ് വിദ്യാർത്ഥിയും മംഗലത്തൊടി അബ്ദുൾ സലീം ഹസീന ദമ്പതികളുടെ മകനുമായ മുഹമ്മദ് ഷഹീനെ ഈ മാസം 13 മുതൽ കാണാതായിരുന്നു.