ചെറു നിക്ഷേപങ്ങളുടെ പലിശ നിരക്ക് വെട്ടിക്കുറച്ചത് ഹൃദയശൂന്യമായ പ്രവൃത്തി; കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്

Jaihind News Bureau
Wednesday, April 1, 2020

 

ന്യൂഡല്‍ഹി: ചെറു നിക്ഷേപങ്ങളുടെ പലിശ നിരക്ക് വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ കോണ്‍ഗ്രസ്.  ഹൃദയശൂന്യമായതും നാണംകെട്ടതുമായ നീക്കമാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.  നടപടി എത്രയും പെട്ടന്ന് എടുത്തുമാറ്റണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

ചെറു നിക്ഷേപങ്ങളുടെ പലിശനിരക്ക് വെട്ടിക്കുറച്ച നടപടി യുക്തിഹീനമാണ്. ലോക്ക്ഡൗണും സാമ്പത്തിക മാന്ദ്യവും കാരണം ജനങ്ങള്‍ ബുദ്ധിമുട്ടുന്ന ഈ കാലത്തുതന്നെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് വക്താവ് ജയ്‌വീര്‍ ഷെര്‍ഗില്‍ പറഞ്ഞു.

ചെറുകിട, ഇടത്തരം സംരഭകരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ രണ്ടാം സാമ്പത്തിക പാക്കേജ് കൊണ്ടുവരണം. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും ദരിദ്രരെയും കര്‍ഷകരെയും രക്ഷപെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.