രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധന; 24 മണിക്കൂറിനിടെ 6000ല്‍ അധികം പുതിയ കേസുകളും 148 മരണവും

Jaihind News Bureau
Friday, May 22, 2020

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധന. 24 മണിക്കൂറിനിടെ ആറായിരത്തിലധികം കൊവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 148 പേരാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1 ലക്ഷത്തി ഇരുപതിനായിരത്തോട് അടുക്കുകയാണ്. ഒരുലക്ഷത്തി 18,444 പേരാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ മരണസംഖ്യ 3583 ആയി ഉയർന്നു. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമാണ് കൊവിഡ് രോഗികളുടെ 70 ശതമാനവും. മാഹാരാഷ്ട്രയിൽ 41,652 പേർക്കാണ് ഇതുവരെ കൊവിഡ്
സ്ഥിരീകരിച്ചത്.