രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധന. 24 മണിക്കൂറിനിടെ ആറായിരത്തിലധികം കൊവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 148 പേരാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1 ലക്ഷത്തി ഇരുപതിനായിരത്തോട് അടുക്കുകയാണ്. ഒരുലക്ഷത്തി 18,444 പേരാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ മരണസംഖ്യ 3583 ആയി ഉയർന്നു. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമാണ് കൊവിഡ് രോഗികളുടെ 70 ശതമാനവും. മാഹാരാഷ്ട്രയിൽ 41,652 പേർക്കാണ് ഇതുവരെ കൊവിഡ്
സ്ഥിരീകരിച്ചത്.