സിപിഎമ്മിന്‍റെ അംഗീകാരം എടുത്തുകളയണമെന്ന് ഇബ്രാഹിംകുട്ടി കല്ലാര്‍

Jaihind Webdesk
Tuesday, April 30, 2019


സിപിഎമ്മിന്‍റെ അംഗീകാരം എടുത്തുകളയണമെന്ന് ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാര്‍. സംസ്ഥാനത്ത് മനുഷ്യരെ കൊലചെയ്യുന്ന സിപിഎം ഇപ്പോള്‍ കള്ളവോട്ട് രേഖപ്പെടുത്തുന്ന പാര്‍ട്ടിയായി മാറിക്കഴിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകരുടെ സംഘടനയായ കെ.പി.എസ്.ടി.എയുടെ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പിന്‍റെ സമാപന സമ്മേളനം മൂന്നാറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താലിബാനെപ്പോലെ മനുഷ്യരെ കൊല്ലുന്ന പാര്‍ട്ടിയാണ് സിപിഎം. ഇപ്പോഴിതാ കള്ളവോട്ട് രേഖപ്പെടുത്തുന്ന പാര്‍ട്ടിയായും സിപിഎം മാറികഴിഞ്ഞു. ആയതിനാല്‍ പാര്‍ട്ടിയുടെ അംഗീകാരം എടുത്തുകളയണം. വിദ്യാഭ്യാസ മേഖലയെ പിണറായി സര്‍ക്കാര്‍ കുളംതോണ്ടുകയാണ്. അധ്യാപകരുടെമേല്‍ ചുവപ്പുവല്‍ക്കണം അടിച്ചേല്‍പ്പിക്കുകയാണെന്നും അധ്യാപകരുടെ സംഘടനയായ കെ.പി.എസ്.ടി.എ സമ്മേളനത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം മൂന്നാറില്‍ പറഞ്ഞു.

പഴയ മൂന്നാര്‍ ശിക്ഷക് സദനില്‍ രണ്ടുദിവസമായാണ് പരിശീലന ക്ലാസ് സംഘടിപ്പിച്ചത്. പരിപാടിയില്‍ സംസ്ഥാന പ്രസിഡന്‍റ് വി.കെ അജിത്ത് കുമാര്‍ അധ്യക്ഷനായിരുന്നു. എ.കെ മണി, പി. ഹരിഗോവിന്ദന്‍, എം. സലാവുദ്ദീന്‍, ഡി.കുമാര്‍, എസ്. സന്തോഷ് കുമാര്‍, സാബുമാത്യു, വി.ഡി എബ്രഹാം, വി.എം ഫിലിപ്പച്ചന്‍, കെ.ആര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ബിജുജോസഫ് എന്നിവര്‍ പങ്കെടുത്തു.