ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിനെ വെല്ലുവിളിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തനിക്കെതിരെ ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങളില്‍ പരസ്യ സംവാദത്തിന് തയാറുണ്ടോ എന്ന് അദ്ദേഹം റഹീമിനെ വെല്ലുവിളിച്ചു. റഹീം പറയുന്ന വേദിയില്‍ സംവാദത്തിന് താന്‍ തയാറാണെന്നും എംഎല്‍എ വ്യക്തമാക്കി. മറുപടി അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മാത്യു കുഴല്‍നാടന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ഫേസ്ബുക്ക് കുറിപ്പ് :
DYFI സംസ്ഥാന സെക്രട്ടറി എ എ റഹീമിനോടാണ്..
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂവാറ്റുപുഴയിലെ പോക്സോ കേസുമായി ബന്ധപ്പെട്ട് നിങ്ങൾ എനിക്ക് എതിരെയും പാർട്ടിക്കെതിരെയും അപവാദ പ്രചരണങ്ങൾ നടത്തി കൊണ്ടിരിക്കുകയാണല്ലോ. എന്നെ പ്രതി നിങ്ങൾ സൃഷ്ടിച്ചിട്ടുള്ള പുകമറ മാറ്റേണ്ടത് പൊതു പ്രവർത്തകൻ എന്ന നിലയിൽ എന്റെയും, അതിലേറെ പാർട്ടിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിന് ആവശ്യമാണ് എന്നതുകൊണ്ടാണ് ഈ പ്രതികരണം.
നിങ്ങളുടെ വെല്ലുവിളി നിറഞ്ഞ മനസ്സോടെ ഞാൻ ഏറ്റെടുക്കുന്നു.. നമുക്ക് ഈ കാര്യത്തിൽ ഒരു പരസ്യ സംവാദം ആകാം.. ബാക്കി പൊതുജനം തീരുമാനിക്കട്ടെ..
നിങ്ങൾ തയ്യാറെങ്കിൽ തലസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 10 മണിക്ക് നിങ്ങൾ പറയുന്ന വേദിയിൽ ഞാൻ എത്താം..
മറുപടിക്കായി കാക്കുന്നു..
https://www.facebook.com/mathewkuzhalnadanofficial/photos/a.566644936785777/4094390790677823