ഭവന-വാഹന വായ്പ പലിശ നിരക്ക് കുറച്ചേക്കും; റിപ്പോ നിരക്ക് കാൽശതമാനം കുറച്ച് 5.75 ആക്കി

Jaihind Webdesk
Thursday, June 6, 2019

RBI-Digital-Currency

റിസർവ്വ് ബാങ്കിന്‍റെ പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് കാൽശതമാനം കുറച്ച് 5.75 ശതമാനമാക്കി. ഈ വർഷം മൂന്നാം തവണയാണ് റിപ്പോ നിരക്ക് കുറക്കുന്നത്. റിവേഴ്‌സ് റിപ്പോ നിരക്ക് 5.50 ശതമാനമാക്കിയിട്ടുണ്ട്. ഇതോടെ ബാങ്കുകൾ ഭവന വാഹന വായ്പ പലിശ നിരക്ക് കുറച്ചേക്കുമെന്നാണ് സൂചനകൾ. ജി.ഡി.പി നിരക്ക് 7 ശതമാനമായി കുറയുമെന്നും വിലയിരുത്തപ്പെടുന്നു.