റീപ്പോ നിരക്ക് കാല്‍ശതമാനം കുറച്ച് ആര്‍ബിഐ. പലിശ നിരക്ക് കുറയും. ഭവന, വാഹന, വ്യക്തിഗത വായ്പ നിരക്കുകളും കുറഞ്ഞേക്കും. ആഗോള വിപണിയില്‍ ട്രംപിന്റെ താരിഫ് നയത്തില്‍ ഇന്ത്യന്‍ വിപണി തകര്‍ന്നടിഞ്ഞപ്പോഴാണ് ആര്‍ബിഐയുടെ സ്വാഗതാര്‍ഹമായ തീരുമാനം.
തുടര്‍ച്ചയായ രണ്ടാം തവണയാണ് സഞ്ജയ് മല്‍ഹോത്ര അധികാരം ഏറ്റതിനു ശേഷം പലിശ നിരക്ക് കുറയ്ക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന ആറേകാല്‍ ശതമാനം എന്ന റീപ്പോ നിരക്ക് ഇപ്പോള്‍ 6 ശതമാനമായി കുറച്ചു. ഏകപക്ഷീയമായി എടുത്ത തീരുമാനമെന്നാണ് ആര്‍ബിഐ ഗവര്‍ണര്‍ പറയുന്നത്. ഭവന, വാഹന വായ്പ നിരക്കുകള്‍ കുറച്ചതോടെ സാധാരണക്കാര്‍ക്ക് ആശ്വാസിക്കാം.